
ന്യൂഡൽഹി:നേമത്തേക്ക് ഉമ്മൻചാണ്ടിയില്ലെങ്കിൽ പകരക്കാരനെ കണ്ടെത്താൻ ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡുമായി കൂടിയാലോചന നടത്തി. ഉമ്മൻചാണ്ടിയില്ലെങ്കിൽ നേമത്ത് മത്സരിക്കാൻ സന്നദ്ധതയറിയിച്ച കെ. മുരളീധരൻ എം.പിയെ വീണ്ടും പരിഗണിച്ചേക്കും.
81 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും നേമം ഉൾപ്പെടെ പത്തു മണ്ഡലങ്ങളിൽ മാത്രമാണ് അന്തിമധാരണയാകാത്തതെന്നുമാണ് കഴിഞ്ഞ ദിവസം നേതാക്കൾ അറിയിച്ചത്. എന്നാൽ ഇന്നലെയും സ്ഥാനാർത്ഥി പട്ടിക മാറിമറിഞ്ഞുവെന്നാണ് വിവരം.ഡൽഹിയിൽ തുടരുന്ന മുല്ലപ്പള്ളി ഇന്നലെ രാത്രിവരെ മാദ്ധ്യമങ്ങളെ കണ്ടതേയില്ല.
അതേസമയം സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ പന്ത്രണ്ട് വനിതകളെയാണ് പരിഗണിച്ചതെങ്കിൽ അവരെ കടത്തി വെട്ടാൻ കോൺഗ്രസ് പട്ടികയിൽ വനിതകൾ പതിനഞ്ചോളം.
55 പുതുമുഖങ്ങളെ കോൺഗ്രസ് പരിഗണിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. അനിശ്ചിതാവസ്ഥ നീക്കി, നേരത്തെ പ്രഖ്യാപിച്ച പോലെ ഇന്ന് തന്നെ പട്ടിക പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കോൺഗ്രസ് പട്ടികയിലെ സാദ്ധ്യതയും തർക്കവും
ധാരണയായ ചില മണ്ഡലങ്ങളിലെ സാദ്ധ്യതാപട്ടിക: (സിറ്റിംഗ് എം.എൽ.എമാരെ ഉൾപ്പെടുത്തിയിട്ടില്ല)
തിരുവനന്തപുരം
പാറശാല - അൻസജിത റസൽ
നെയ്യാറ്റിൻകര- ആർ. സെൽവരാജ്
കാട്ടാക്കട- മലയിൻകീഴ് വേണുഗോപാൽ
നെടുമങ്ങാട്- പി.എസ്. പ്രശാന്ത്
വാമനപുരം- ആനാട് ജയൻ
വർക്കല- ബി.ആർ.എം.ഷെഫീർ
ചിറയിൻകീഴ്- കെ.എസ്. അനൂപ്
കഴക്കൂട്ടം- ഡോ.എസ്.എസ്. ലാൽ
കൊല്ലം
കൊല്ലം- ബിന്ദുകൃഷ്ണ
ചാത്തന്നൂർ- എൻ. പീതാംബരക്കുറുപ്പ്
ചടയമംഗലം- എം.എം. നസീർ
കൊട്ടാരക്കര- ആർ. രശ്മി
പത്തനാപുരം- ജ്യോതികുമാർ
ചാമക്കാല
കരുനാഗപ്പള്ളി- സി.ആർ. മഹേഷ്
പത്തനംതിട്ട
ആറന്മുള- രാഹുൽ മാങ്കൂട്ടം, കെ. ശിവദാസൻ നായർ
കോന്നി- റോബിൻ പീറ്റർ
റാന്നി- അനിത വിജയകുമാർ
ആലപ്പുഴ
ആലപ്പുഴ- ഡോ.കെ.എസ്. മനോജ് (വി.എം. സുധീരൻ ഉടക്കിനിൽക്കുന്നതിനാൽ തർക്കം തുടരുന്നു)
കായംകുളം- അരിത ബാബു
ചേർത്തല വി.എൻ. അജയൻ,
ശരത്
ചെങ്ങന്നൂർ- എം. മുരളി
കോട്ടയം
കാഞ്ഞിരപ്പള്ളി-
ജോസഫ് വാഴയ്ക്കൻ
വൈക്കം- ഡോ.സി.ആർ. സോന
എറണാകുളം
കൊച്ചി- ടോണി ചമ്മിണി
മൂവാറ്റുപുഴ- മാത്യു കുഴൽനാടൻ
വൈപ്പിൻ- മുനമ്പം സന്തോഷ്, കെ.പി. ഹരിദാസ്
ഇടുക്കി
ഉടുമ്പഞ്ചോല- ഡോ.എസ് അശോകൻ
ദേവികുളം- കെ.എ. കുമാർ
തൃശൂർ
തൃശൂർ - പത്മജ വേണുഗോപാൽ
ഒല്ലൂർ- ജോസ് വള്ളൂർ
കൊടുങ്ങല്ലൂർ- സോണിയ ഗിരി,
സി.എസ്. ശ്രീനിവാസൻ
(മണലൂർ- സുനിൽ അന്തിക്കാട്
ചാലക്കുടി- സനീഷ് കുമാർ,
ജാക്സൺ (തർക്കത്തിൽ)
പുതുക്കാട് - ബാബുരാജ്,
ജോസഫ് ടാജറ്റ്
കുന്നംകുളം- ജയശങ്കർ
ചേലക്കര- സി.സി. ശ്രീകുമാർ
പാലക്കാട്-
ഒറ്റപ്പാലം- ഹരിഗോവിന്ദൻ
മലപ്പുറം
നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്, വി.വി. പ്രകാശ് (തർക്കത്തിൽ)
പൊന്നാനി- എ.എൻ. രോഹിത്
വയനാട്-
മാനന്തവാടി- പി.കെ. ജയലക്ഷ്മി
കോഴിക്കോട്
കോഴിക്കോട് നോർത്ത്- കെ.എം. അഭിജിത്
ബേപ്പൂർ- പി.എം. നിയാസ്
കൊയിലാണ്ടി-
എൻ. സുബ്രഹ്മണ്യൻ
നാദാപുരം-
അഡ്വ. പ്രവീൺകുമാർ
ബാലുശ്ശേരി-
ധർമ്മജൻ ബോൾഗാട്ടി
കണ്ണൂർ
കണ്ണൂർ- സതീശൻ പാച്ചേനി
ഇരിക്കൂർ- സോണി സെബാസ്റ്റ്യൻ,സജീവ് ജോസഫ് (തർക്കത്തിൽ)
തലശ്ശേരി - റിജുൽ മാക്കുറ്റി
തളിപ്പറമ്പ്- അബ്ദുൾ റഷീദ്
കാസർകോട്
ഉദുമ - ബാലകൃഷ്ണൻ പെരിയ