
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ചൂടി മുംബയ് സിറ്റി എഫ്..സി.. ഫൈനലിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്താണ് മുംബയ് ചാമ്പ്യമാരായത്... ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് മുംബയ് കിരീടം നേടിയത്.
ഐ.എസ്.എൽ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബയ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മകച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഭാഗ്യം മുംബയ്‌ക്കൊപ്പം നിന്നു. മുംബയ്ക്ക് വേണ്ടി ബിപിൻ സിംഗാണ് വിജയഗോൾ നേടിയത്. ടിറി വഴങ്ങിയ സെൽഫ് ഗോളും മുംബയ്ക്ക് തുണയായി. മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോൾ നേടി.
ഈ സീസണിൽ നേരത്തേ പ്രാഥമിക ഘട്ടത്തിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയഗോൾ നേടിയ മുംബൈയുടെ ബിപിൻ സിങ് ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.