
തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോരാട്ടം ലക്ഷ്യമിട്ട് ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.. വിജയസാദ്ധ്യതയുള്ള ബി..ജെ..പിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഇക്കുറി ശക്തരായ സ്ഥാനാർത്ഥികളായാണ് ബി.ജെ..പി രംഗത്തിറക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 87 വോട്ടിന് കൈയിൽ നിന്നും വഴുതിയ മഞ്ചേശ്വരത്ത് ഇത്തവയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രെ..സുരേന്ദ്ര തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. പുതിയ പശ്ചാത്തലത്തിൽ മഞ്ചേശ്വരം കൈപ്പിടിയിലൊതുക്കാനാണ് ബി..ജെ..പി പദ്ധതിയിടുന്നത്..അതേസമയം ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് സസ്പെൻസിൽ നിറുത്തുന്ന ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മുതിർന്ന നേതാവും മിസോറാം മുൻഗവർണറുമായ കുമ്മനം രാജശേഖരൻ മത്സരിക്കും.. തിരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പിയുടെ നേട്ടമായ മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട്ടായിരിക്കും മത്സരിക്കുക. അദ്ദേഹം അവിടെ പ്രചാരണരംഗത്തും സജീവമായി തുടങ്ങിയിട്ടുണ്ട്..
രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരത്തിനിറക്കാനും ബി.ജെ.പി തീരുമാനിച്ചു. സുരേഷ് ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കുമെന്നു കരുതിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മത്സര രംഗത്തുണ്ടാവില്ല. പകരം ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്നാണ് കരുതുന്നത്. കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് പാലായിൽ മത്സരിക്കും. കോവളത്ത് കെ.കെ.എൻ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് സീറ്റ് നൽകുമെങ്കിലും അദ്ദേഹം താമര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കും. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും ശിവൻകുട്ടി അരുവിക്കരയിലും പാറശ്ശാലയിൽ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും.