bindu-krishna

കൊല്ലം: കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്നും, ഇന്നുമുതൽ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.

ഇന്നലെ പിസി വിഷ്ണുനാഥ് കൊല്ലത്ത് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, ബിന്ദുകൃഷ്ണയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ഡി സി സി ഓഫീസിലെത്തി വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചിരുന്നു.

കൂടാതെ ബിന്ദു കൃഷ്‌ണയ്‌ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ ബ്ലോക്ക് – മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവച്ചിരുന്നു.ബിന്ദുകൃഷ്ണയെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ഒരൊറ്റ കോൺഗ്രസ് പ്രവർത്തകൻ പോലും പ്രവർത്തനത്തിന് ഇറങ്ങില്ലെന്ന് രാജിവച്ച നേതാക്കൾ പറഞ്ഞിരുന്നു.