congress

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടിക കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ സ്ഥാനാർത്ഥിയായേക്കും. മുരളീധരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. തൃപ്പൂണിത്തുറയിൽ കെ ബാബു, കൊട്ടാരക്കരയിൽ ആർ രശ്മി,ചടയമംഗലത്ത് എം എം നസീർ, ചാത്തന്നൂരിൽ പീതാംബരക്കുറുപ്പ്, വട്ടിയൂർക്കാവിൽ കെ പി അനിൽകുമാർ, കൊല്ലത്ത് ബിന്ദുകൃഷണയും, കുണ്ടറയിൽ പിസി വിഷ്ണുനാഥും സ്ഥാനാർത്ഥികളാകും. പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിലാകും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നേമം പിടിച്ചെടുക്കാൻ കരുത്തൻ തന്നെ വേണമെന്ന നിർബന്ധമാണ് ഒടുവിൽ കെ മുരളീധരനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കാരണം.