ramesh-chennithala

തിരുവനന്തപുരം: വലിയൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പോരാട്ടത്തിൽ സിപിഎമ്മിനെയും ബിജെപിയേയും ഒരുപോലെ തറപറ്റിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ യുഡിഎഫ് നേമത്ത് വിജയിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. 'ഒന്നുരണ്ട് സീറ്റുകളൊഴിച്ച് ബാക്കി സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. നിലമ്പൂരിലെയും പട്ടാമ്പിയിലെയും നേതാക്കളെ ഉമ്മൻചാണ്ടിയും ഞാനും കൂടെ ഇന്ന് തിരുവനന്തപുരത്ത് വിളിപ്പിച്ചിട്ടുണ്ട്. വൈകിട്ട് കന്റോൺമെന്റ് ഹൗസിൽ ചർച്ച നടത്തിയ ശേഷം തീരുമാനം ഹൈക്കമാന്റിനെ അറിയിക്കും.'- അദ്ദേഹം പറഞ്ഞു.


നേമത്ത് കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേമത്ത് യുഡിഎഫിന് വിജയിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ നാളത്തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുമെന്നും മുരളീധരൻ പ്രതികരിച്ചു.