mukundan

കോഴിക്കോട്: നാട്ടികയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി മരിച്ചതായി ബി ജെ പി മുഖപത്രത്തിൽ വ്യാജ വാർത്ത. നാട്ടികയിലെ സി പി ഐ സ്ഥാനാർത്ഥിയായ സി സി മുകുന്ദൻ മരിച്ചതായാണ് ചരമ പേജിൽ ജന്മഭൂമി വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനിലാണ് വാർത്ത വന്നത്.

സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ അറിയിച്ചു. ഇന്നലെയാണ് നാട്ടികയിലെ സിറ്റിംഗ് എം എൽ എയായ ഗീതാ ഗോപിയെ മാറ്റി സി സി മുകുന്ദനെ സി പി ഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.