muraleedharan

തിരുവനന്തപുരം: കെ മുരളീധരൻ ചാഞ്ചാട്ടക്കാരനെന്ന് നേമത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. സി പി എമ്മും ബി ജെ പിയും തമ്മിലാണ് നേമത്ത് ഇതുവരെ മത്സരം നടന്നത്. മുരളീധരൻ വരുന്നതോടെ ഇത്തവണ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

വ്യക്തികൾ തമ്മിലുളള മത്സരം അളക്കാൻ ഇത് ഗാട്ടാ ഗുസ്‌തിയല്ലെന്ന് ശിവൻകുട്ടി പരിഹസിച്ചു. എതിർ സ്ഥാനാർത്ഥി ആരായാലും പ്രശ്‌നമില്ലെന്നും. നേമത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അവർക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.നേമത്ത് കെ മുരളീധരന്റെ പേര് ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ വിമർശനം.