congress

തിരുവനന്തപുരം: കെപി അനിൽകുമാറിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി. ഇറക്കുമതി സ്ഥാനാർത്ഥിയെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാക്കളുടെ രാജി.

സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നുള്ള ഒരാളായിരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.വട്ടിയൂർകാവിലെ എൻഎസ്എസ് കരയോഗത്തിലാണ് വിമതർ യോഗം ചേരുന്നത്. മണ്ഡലത്തെ വഴിയമ്പലമാക്കി മാറ്റിയെന്നും, പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.


അനിൽകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നുവെന്ന കത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേതാക്കൾ കൈമാറും. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന സുദർശനെയായിരുന്നു മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിന് പകരം അനിൽകുമാറിനെ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.