bolivia

ലാ പാസ് : ബൊളീവിയയിലെ സോഷ്യലിസ്റ്റ് പാർട്ടി നേതാവും പ്രസിഡന്റുമായിരുന്ന ഇവൊ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കിയ കുറ്റത്തിന് മുൻ പ്രസിഡന്റ് ജിയാനിൻ അനസിനെ അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളെ തുടർന്നുള്ള പ്രക്ഷോഭത്തെത്തുടർന്ന് മൊറാലസ് രാജിവച്ചിരുന്നു. സെനറ്ററായിരുന്ന അനസിനെ ഇടക്കാല പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. മൊറാലസ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ലൂയി ആർസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.