
അമരാവതി: ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന് വൻ വിജയം. 75 മുൻസിപാലിറ്റികളിൽ 74 ഉം പാർട്ടി നേടി. 12 കോർപ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും വൈ.എസ്.ആർ തന്നെ വിജയിക്കുമെന്നാണ് റിപ്പോർട്ടുകൾ.റെഡ്ഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.