sp-jananathan

ചെന്നൈ: ദേശീയ പുരസ്കാര ജേതാവായ പ്രശസ്ത തമിഴ് സിനിമ സംവിധായകൻ എസ്.പി. ജനനാഥൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം.

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ സംവിധാനസഹായികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2003ൽ പുറത്തിറങ്ങിയ ഇയർക്കൈയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ഇയർക്കൈ കരസ്ഥമാക്കിയിരുന്നു. ഇ, പേരാൺമൈ, പുറമ്പോക്ക് എങ്കിറ പൊതുവുടമൈ, ഭൂലോകം എന്നീ സിനിമകൾ സംവിധാനം ചെയ്തു. വിജയ് സേതുപതി നായകനായി എത്തുന്ന ലാഭമാണ് അവസാന ചിത്രം. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്.