saudi

റിയാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു വന്ന അഞ്ചു പേരെ സൗദി കോടതി വധശിക്ഷയ്ക്കു വിധിച്ചു. സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 45 അംഗ ഐസിസ് സംഘത്തിലെ പിടിയിലായ 5 പേർക്കാണ് ശിക്ഷ വിധിച്ചത്. സൗദിയിൽ സുരക്ഷാ സൈനികരെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ നിരവധി ആക്രമണ പദ്ധതികളിൽ പങ്കാളികളായവരാണ് ഇവർ. 2016 ഏപ്രിലിൽ അൽ ഖുവയ്യയിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ കിതാബ് അൽ ഉതൈബിയെ കൊലപ്പെടുത്തിയ കേസിലും ഈ അഞ്ചു പേർ പ്രതികളാണ്. 2015ൽ അബഹയിലെ സുരക്ഷാ സൈനികർ ഒരുമിച്ചുകൂടുന്ന പള്ളിക്കും നജ്റാനിലെ അൽ മഷ്ഹദ് പള്ളിക്കും നേരെയുണ്ടായ ആക്രമണങ്ങളിലും ഇവർക്ക് പങ്കുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.