srilanka

കൊളംബോ : ശ്രീലങ്കൻ ദേശീയ പതാക ആലേഖനം ചെയ്ത ബിക്നി,​ ചവിട്ടുമെത്തകൾ എന്നിവ ഉടൻ സൈറ്റിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലങ്കൻ സർക്കാർ. ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾക്കെതിരെ രാജ്യത്ത് വൻ പ്രതിഷേധമുയരുന്നതിനിടയിലാണ് സർക്കാർ തീരുമാനം. രാജ്യത്തിനെറെ ദേശീയ പതായയുടേയും ബുദ്ധപാരമ്പര്യത്തിന്റേയും ദുരുപയോഗം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു. ചൈനീസ് അധികൃതരോട് ഇത്തരത്തിലുള്ള വസ്തുക്കളുടെ നിർമ്മാണവും വിതരണവും നിർത്തലാക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി ലങ്കൻ വക്താവ് പ്രതികരിച്ചു. എന്നാൽ രാജ്യത്തിന്റെ ഇടപെടലിന് ശേഷവും ഇത്തരം വസ്തുക്കളുടെ ഓൺലൈൻ വ്യാപാരം തുടരുന്നതായും ആക്ഷേപമുണ്ട്.