cong

തിരുവനന്തപുരം : യോഗ്യതയും കഴിവും സാമൂഹിക നീതിയുമെന്ന ഹൈക്കമാൻഡ് മാനദണ്ഡം കാറ്റിൽപ്പറത്തുകയും,ഗ്രൂപ്പ് വ്യക്തി,മുന്നാക്ക താത്പര്യങ്ങൾ വീണ്ടും മേൽക്കൈ നേടുകയും ചെയ്തതോടെ, കോൺഗ്രസ് നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പിന്നാക്ക സമുദായങ്ങൾ വെട്ടിയൊതുക്കപ്പെട്ടു. ഇതോടെ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വെട്ടിനിരത്തലിന്റെ ഏതാണ്ട് തനിയാവർത്തനമായി നിയമസഭാ സ്ഥാനാർത്ഥി പട്ടികയും.

ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള ഈഴവ സമുദായത്തിന് ആകെ 13 സീറ്റ്.2016ൽ നൽകിയതിനെക്കാൾ 2 സീറ്റ് കൂടുതൽ. അന്ന് നൽകിയ 11 സീറ്റിൽ ജയിച്ചത് കോന്നിയിൽ നിന്ന് അടൂർ പ്രകാശ് മാത്രം. ഹിന്ദു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വിശ്വകർമ്മ സമുദായത്തെ പാടെ അവഗണിച്ചു.കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റും ഇത്തവണ തെറിച്ചു.ലത്തീൻ വിഭാഗത്തിന് മൂന്നും ,നാടാർ ക്രിസ്ത്യൻ വിഭാഗത്ത് രണ്ടും സീറ്റും,ധീവരർക്ക് ഒരു സീറ്റുമാണ് നൽകിയത്.

ഈഴവ സമുദായത്തിന് നിർണായക ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, തൃശൂർ,പാലക്കാട്,കണ്ണൂർ ജില്ലകളിൽ സമുദായത്തിന് ആകെ ലഭിച്ചത് 9 സീറ്റാണ്. ഇതിൽ തിരുവനന്തപുരം, കൊല്ലം,കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം . മറ്റ് ജില്ലകളിൽ രണ്ട് വീതവും.

കോട്ടയം,ഇടുക്കി, പത്തനംതിട്ട,വയനാട്,മലപ്പുറം എന്നീ 5 ജില്ലകളിൽ ഈഴവ സമുദായത്തിന് ഒരു സീറ്റുമില്ല. അതേസമയം,തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ് ഒഴികെ പ്രഖ്യാപിച്ച 13 സീറ്റിൽ ആറും,കൊല്ലം ജില്ലയിലെ 11 സീറ്റിൽ അഞ്ചും, പാലക്കാട് ജില്ലയിൽ ആറും സീറ്റ് ലഭിച്ചതോടെ നായർ സമുദായ പ്രാതിനിദ്ധ്യമേറി.

പിന്നാക്കക്കാർക്ക് നൽകിയ സീറ്റുകൾ

ഈഴവ-ഉദുമ (കാസർകോട്),കണ്ണൂർ (കണ്ണൂർ ),കൊയിലാണ്ടി (കോഴിക്കോട്),ചിറ്റൂർ,മലമ്പുഴ

(പാലക്കാട്),മണലൂർ,പുതുക്കാട് (തൃശൂർ), വൈപ്പിൻ,തൃപ്പൂണിത്തുറ (എറണാകുളം),അമ്പലപ്പുഴ,

കായംകുളം (ആലപ്പുഴ),കൊല്ലം (കൊല്ലം),കഴക്കൂട്ടം (തിരുവനന്തപുരം)..ലത്തീൻ-കോവളം (തിരുവനന്തപുരം),ആലപ്പുഴ (ആലപ്പുഴ ),കൊച്ചി (എറണാകുളം).,ധീവര (കൈപ്പമംഗലം തൃശൂർ)

നാടാർ ക്രിസ്ത്യൻ -പാറശ്ശാല,നെയ്യാറ്റിൻകര (തിരുവനന്തപുരം).