myanmar

യങ്കൂൺ: സൈനിക അട്ടിമറിയ്ക്കെതിരെ മ്യാൻമറിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തിനിടയിൽ വീണ്ടും പൊലീസ് വെടിവയ്പ്പ്. ഇന്നലെ ഏഴ് പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം നൂറ് കടന്നന്നെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മാൻഡലെയിൽ നാലുപേരും പ്യായിൽ രണ്ടും തവാന്റെയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം പ്രക്ഷോഭകാരി കളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രി, ഇന്റർ നെറ്റ് സേവനങ്ങൾ എന്നിവ സൈനിക നിയന്ത്രണത്തിലായതിനാൽ കൂ ടുതൽ വിവരങ്ങൾ പുറത്തു വരുന്നി ല്ല. പലയിടത്തും സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവർക്കെതിരെ സൈന്യം മുന്നറിയിപ്പില്ലാതെ വെടിവ യ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. രാജ്യത്ത് രാത്രി എട്ടിന് ശേഷം കർഫ്യൂ നിലവിലുണ്ടെങ്കിലും ജനങ്ങൾ നീതി ക്കായി ഉറക്കമിളച്ച് തെരുവിൽ തന്നെയാണ്.

മാൻഡലെയിൽ വെള്ളിയാഴ്ച രാത്രി സ്‌ഫോടനത്തിൽ തകർന്ന ഒരു റെയിൽവേ പാലത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. മ്യാൻമറിലെ സ്ഥിതി ആശങ്കാജനകമാണെന്നും അവിടെ നിന്ന് പുറത്തു വരുന്ന വാർത്തകൾ ആശാവഹമല്ലെന്നും യു.എൻ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞയാഴ്ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഓരോ ദിവസം കഴിയുന്തോറും സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

 മ്യാൻമറിനായി ഒത്തുചേർന്ന് ക്വാഡ്

മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാ ൻ ശ്രമിക്കുമെന്ന് യു. എസ് പ്രസിഡന്റ് ജോ ബൈ ഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും , ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും പങ്കെടുത്ത ക്വാഡ് ഉച്ചകോ ടിയിൽ തീരുമാനിച്ചു. ഏഷ്യൻ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്തതിനൊപ്പമാണ് മ്യാൻമർ വിഷയവും പരിഗണിച്ചത്. ജനാധി പത്യത്തിന് മുൻഗണന നൽകുന്ന രാജ്യങ്ങളെന്ന നിലയിൽ മ്യാൻമർ വിഷയത്തിൽ ഇടപെടാനാണ് ക്വാഡ് രാജ്യങ്ങളൊരുങ്ങുന്നത്. ഇതിനായി അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുമെന്നും ഉച്ചകോടിയിൽ തീരുമാനമെടുത്തു.