vellapally

ചേർത്തല: സി.പി.ഐക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റ് ഇക്കുറി കിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല യൂണിയനിൽ ഗുരുസന്ദേശ പ്രചാരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇത്രയും അലമ്പുണ്ടായ തിരഞ്ഞെടുപ്പ് കാലഘട്ടം മുമ്പുണ്ടായിട്ടില്ല. സ്ഥാനാർത്ഥി നിർണയം കേരളത്തിൽ കോളിളക്കമുണ്ടാക്കി. ഡി.സി.സി ഓഫീസ് ഉൾപ്പെടെ തല്ലിത്തകർക്കാനും ശ്രമമുണ്ടായി. പിന്നാക്ക വിഭാഗക്കാരെ ഇരുമുന്നണികളും പരിഗണിച്ചിട്ടില്ല. പരിചയ സമ്പന്നർ ഭരണത്തിൽ അനിവാര്യമാണ്. ഇവരെ ഒഴിവാക്കിയതിന്റെ പരിണിത ഫലം പിന്നീട് അറിയാം. സി.പി.എം ധർമ്മപുത്രരെപ്പോലെ ഘടക കക്ഷികൾക്ക് വിജയിക്കുന്ന സീ​റ്റുകൾ ഉൾപ്പെടെ വാരിക്കോരി കൊടുത്തു. മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ചവയ്ക്കും. ഇടത് ഭരണത്തെ കുറിച്ച് മോശം അഭിപ്രായമില്ല. ക്ഷേമപദ്ധതികൾ ഗുണം ചെയ്തു. സൗജന്യ കി​റ്റും പെൻഷനും വിജയം കണ്ടു. നാമനിർദ്ദേശപത്രിക പിൻവലിക്കൽ പൂർത്തിയായാലേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.