
ചെന്നൈ : ഇന്ത്യൻ വനിതാ ഫെൻസിംഗ് താരം സി.ഭവാനിദേവി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഫെൻസിംഗിന് ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരിയായ ഭവാനി ദേവി.ബുഡാപെസ്റ്റിൽ നടക്കുന്ന ലോകകപ്പിൽ രണ്ടാം റൗണ്ടിൽ തോറ്റെങ്കിലും ലോക റാങ്കിംഗിൽ മുന്നേറിയാണ് സാബ്‌റെ ഇനത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടിയത്.