lok-samta-party

പട്​ന: മുൻകേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്​വാഹയുടെ രാഷ്​ട്രീയ ലോക്​ സമത പാർട്ടി ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുനൈറ്റഡിൽ ലയിക്കും. പാർട്ടിയുടെ ദേശീയ എക്​സിക്യുട്ടീവ്​ കമ്മിറ്റി യോഗത്തിന്​ ശേഷം അദ്ധ്യക്ഷൻ കുശ്​വാഹയാണ്​ ഇക്കാര്യം അറിയിച്ചത്​.

'സമാന ചിന്താഗതിക്കാരായ എല്ലാവരും ഒത്തുചേരണമെന്നാണ്​ രാഷ്​ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്​. അതിനാൽ എന്റെ മൂത്ത സഹോദരൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ യാത്ര തുടരുമെന്ന് ഞാൻ തീരുമാനിച്ചു'-കുശ്​വാഹ പറഞ്ഞു. ജെ.ഡി.യുവിലെ തന്റെ റോൾ നിതീഷ്​ കുമാർ തീരുമാനിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. 2013ൽ നിതീഷ്​കുമാറുമായി ഉടക്കി രാജ്യസഭാ സീറ്റ്​ വേണ്ടെന്ന്​ ​വച്ചാണ്​ കുശ്​വാഹ സ്വന്തം പാർട്ടിയുണ്ടാക്കിയത്​.