kankana-

ബി.ജെ.പിക്കെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങൾക്ക് എന്നും മറുപടിയുമായി എത്തുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്.. കർഷക സമരത്തിലുൾപ്പെടെ കങ്കണ കേന്ദ്രസർക്കാരിന് വേണ്ടി രംഗത്തെത്തി.യിരുന്നു... ഇപ്പോൾ ട്വിറ്ററിൽ കങ്കണ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.. ട്രോളുകളിലും ഈ പുസ്തകത്തിന്റെ പേരിലെ കൗതുകം കാണാം.

രാഹുൽ റോഷന്റെ "ശാഖയിൽ പോകാത്ത സംഘി" എന്ന പുസ്തകത്തെ കുറിച്ചാണ് കങ്കണ ട്വിറ്ററിൽ പങ്കുവയ്ക്കുന്നത്. സംഘി എന്ന പേര് വെറുത്തയാൾ സംഘിയായി മാറുന്നതാണ് രാഹുൽ റോഷന്റെ പുസ്തകത്തിന്റെ ഇതിവൃത്തം. 'എന്റെ കോപ്പിക്ക് നന്ദി രാഹുൽ റോഷൻ, ശാഖയിൽ പോവാതെ സംഘിയാവുന്നത് എങ്ങനെയുണ്ടാവുമെന്ന് എനിക്കറിയാം. ഞാനിത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം. ആശംസകൾ ' പുസ്തകം പരിചയപ്പെടുത്തി കങ്കണ കുറിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളും പുസ്തകത്തിന്റെ പതിപ്പ് പങ്കുവച്ച് ആശംസ അറിയിച്ചിട്ടുണ്ട്.

Thank you for my copy @rahulroushan .... I know the feeling what it is like to be a Sanghi without going to a Shakha ... I am sure I will enjoy it a lot .... was nice meeting you ... all the best 🙏 pic.twitter.com/wr6nJ9yoOz

— Kangana Ranaut (@KanganaTeam) March 12, 2021

Thank you @smritiirani ma'am again for writing the foreword to @SanghiTheBook and for taking time out today 😊 @Rupa_Books pic.twitter.com/pJYKvz44AJ

— Rahul Roushan (@rahulroushan) March 11, 2021