
കുന്നത്തുനാട് : രേണു സുരേഷ്
പെരുമ്പാവൂർ സ്വദേശി. ബി.ജെ.പി മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചു. ഇപ്പോൾ ബി.ജെ.പി സംസ്ഥാന സെക്രട്ടറി. രണ്ടു പുസ്തകങ്ങൾ രചിച്ചു. ഒറ്റപ്പാലം കല്ലുവഴിയിലെ ആയുർദയ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടർ. ഭർത്താവ് : സുരേഷ്.
അങ്കമാലി : കെ.വി. സാബു
വയസ് 59. ഹൈക്കോടതിയിൽ അഭിഭാഷകൻ. എൽ.എൽ.ബി, എം.ബി.എ ബിരുദധാരി. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ്, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചു. ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി. ഭാര്യ: മജുന.
വൈപ്പിൻ : കെ.എസ്. ഷൈജു
വയസ് 44. ഹൈക്കോടതി അഭിഭാഷകൻ. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, മണ്ഡലം ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലാ ജനറൽ സെക്രട്ടറി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഭാര്യ : ദിവ്യ.
തൃക്കാക്കാര : എസ്.സജി
എം.ബി.എ., നിയമത്തിൽ ബിരുദാനന്തരബിരുദം. വി.എച്ച്.പി ജില്ലാ ജോയിന്റ് സെക്രട്ടറി, വിഭാഗ് സെക്രട്ടറി. പോർട്ട് ട്രസ്റ്റിലെ കേന്ദ്ര സർക്കാർ പ്രതിനിധി തുടങ്ങിയ ചുമതലകൾ വഹിച്ചു. ബി.ജെ.പി. എറണാകുളം ജില്ലാ വൈസ് പ്രസിഡനന്റാണ്. ഓർട്ടിയൻസ് ലോജിസ്റ്റിക്സ് കമ്പനിയുടെ ഡയറക്ടറാണ്. ഭാര്യ : രശ്മി സജി.
പിറവം : എം. ആശിഷ്
41 വയസ്. ബി.എ. ബിരുദധാരി. യുവമോർച്ച പിറവം മണ്ഡലം സെക്രട്ടറിയായി തുടക്കം. ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധി സഭാംഗം തുടങ്ങിയ പദവികൾ വഹിച്ചു. കിസാൻമോർച്ച സംസ്ഥാന സെക്രട്ടറിയാണ്.
എറണാകുളം : പത്മജ എസ്. മേനോൻ
കൊച്ചിയിലെ ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.സി.എസ് മേനോന്റെ മകൾ. മുംബെയിൽ പത്രപ്രവർത്തകയായിരുന്നു. ടി.വി അവതാരകയായും പ്രവർത്തിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റായിരുന്നു. ഇപ്പോൾ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി.
തൃപ്പൂണിത്തുറ : ഡോ.കെ.എസ്. രാധാകൃഷ്ണൻ
67 വയസ്. ഫിലോസഫിയിൽ ബിരുദാനന്തരബിരുദം. ഡോക്ടറേറ്റ്. സംസ്കൃത സർവകലാശാല വൈസ് ചാൻലസർ, പി.എസ്.സി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പത്രപ്രവർത്തകനായും പ്രവർത്തിച്ചു. എറണാകുളം മുളവുകാട്ടിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചു. ഭാര്യ : ശ്രീകുമാരി.
പെരുമ്പാവൂർ : ടി.പി. സിന്ധുമോൾ
വയസ് 44. എൽ.എൽ.എം. അഭിഭാഷക. എ.ബി.വി.പിയിൽ തുടക്കം. സംസ്ഥാന സെക്രട്ടറി, ബി.എം.എസ് സംസ്ഥാന സെക്രട്ടറി, എൻ.ഇ.സി അംഗം എന്നീ പദവികൾ വഹിച്ചു. നിലവിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി. രണ്ടു തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഭർത്താവ് : വിജയകുമാർ.
കൊച്ചി: സി.ജി. രാജഗോപാൽ
47 വയസ്. ബി.എ., എക്സ്പോർട്ട് മാനേജ്മെന്റിൽ ഡിപ്ളോമ. മുത്തു എന്ന പേരിൽ നഗരത്തിലെ നിത്യസാന്നിദ്ധ്യം. യുവമോർച്ച, വി.എച്ച്.പി ജില്ലാ, സംസ്ഥാന ചുമതലകൾ വഹിച്ചു. മദ്ധ്യമേഖലാ സെക്രട്ടറി. കൊച്ചി കോർപ്പറേഷൻ, എറണാകുളം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഭാര്യ : സവിത ആർ. ഷേണായ്.
ആലുവ : എം.എൻ. ഗോപി
യുവമോർച്ച ജില്ലാ സെക്രട്ടറി, ബി.ജെ.പി. ആലുവ മണ്ഡലം പ്രസിഡന്റ്, ആലുവ താലൂക്ക് വികസന സമിതി അംഗം, നെടുമ്പാശേരി സഹകരണനിധി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആലുവയിൽ 2011 ൽ മത്സരിച്ചു. നെടുമ്പാശേരി സ്വദേശി. ഭാര്യ : പ്രീത.
മൂവാറ്റുപുഴ : ജിജി ജോസഫ്
വയസ് 47. ബി.എ. ബിരുദധാരി. എ.ബി.വി.പിയിൽ തുടക്കം. ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ സജിത.
ചെങ്ങന്നൂർ: എം.വി.ഗോപകുമാർ
വയസ് 48. ബി.ജെ.പി ജില്ലാ പ്രസിഡന്റ്. നിയമസഭയിൽ കന്നിമത്സരം ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ. 2000,2010 പാണ്ടനാട് പഞ്ചായത്ത് അംഗം. എ.വി.ബി.പി, യുവമോർച്ച ആലപ്പുഴ ജില്ല ജനറൽസെക്രട്ടറി. ഭാര്യ:ജി.സ്മിത. മകൻ ജി.ഗൗരിശങ്കർ (നിയമവിദ്യാർത്ഥി).
ഹരിപ്പാട്: കെ.സോമൻ
വയസ് 57. നിയമസഭയിൽ കന്നിമത്സരം. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ്. ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ. 1985 മുതൽ അഞ്ചു വർഷക്കാലം പ്രചാരകൻ, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി. ഭാര്യ ആശ. മക്കൾ, ലക്ഷ്മി, ദീപു.
ആലപ്പുഴ: സന്ദീപ് വാചസ്പതി
വയസ് 41. ബി.ജെ.പി സംസ്ഥാന സമിതി അംഗം. മാദ്ധ്യമ പ്രവർത്തകനായിരുന്നു.എട്ടാം വയസിൽ ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ. മണ്ഡലം, ബൗദ്ധിക് പ്രമുഖ്, ബാലഗോകുലം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സബിത, മക്കൾ ജഗന്നാഥൻ, ജാതവേദൻ.
അമ്പലപ്പുഴ: അനൂപ് ആന്റണി ജോസഫ്
37 വയസ്. യുവമോർച്ച ദേശീയ സെക്രട്ടറി, ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ. എ.ബി.വി.പി, വിചാര കേന്ദ്രം, വിവേകാനന്ദ ഫൗണ്ടേഷൻ ഡയറക്ടർ, ബി.ജെ.പി അഖിലേന്ത്യ മീഡിയ ഇൻ ചാർജ്. ഒന്നരപതിറ്റാണ്ടായി ഡൽഹി കേന്ദ്രമാക്കി സംഘ പരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.
മാവേലിക്കര: കെ.സഞ്ജു
വയസ് 44. കെ.പി.എം.എസ് ചുനക്കര നടുവിൽ കിഴക്ക് ശാഖാ മുൻ സെക്രട്ടറി. സി.പി.എമ്മിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. എസ്.എഫ്.ഐ ചുനക്കര യൂണിറ്റ് ഭാരവാഹിയായി രാഷ്ട്രീയത്തിൽ. ആറ് വർഷം ഡി.വൈ.എഫ്.ഐ ചാരുംമൂട് ഏരിയ സെക്രട്ടറിയായിരുന്നു.ഭാര്യ ദിവ്യ. മകൾ ധൻബി.
ചങ്ങനാശേരി : ജി. രാമൻനായർ
70 വയസ്.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും അഖില ഭാരത അയ്യപ്പസേവാസംഘം ചങ്ങനാശേരി താലൂക്ക് യുണിയൻ പ്രസിഡന്റും എൻ.എസ്.എസ് പ്രതിനിധിസഭാംഗവും. ഗോവിന്ദൻ നായരുടേയും സരോജനി അമ്മയുടേയും മകൻ. ഭാര്യ: ഗിരിജ , മക്കൾ: ഹരികൃഷ്ണൻ, ലക്ഷ്മി. കങ്ങഴയിൽ താമസം.
തൃത്താല: ശങ്കു ടി.ദാസ്
30 വയസ്. കന്നിയങ്കം. ശബരിമല കർമ്മ സമിതിയിലൂടെ രാഷ്ട്രീയ പ്രവേശം. ബി.എ.എൽ, എൽ.എൽ.ബി ബിരുദധാരി. അഡ്വക്കറ്റായി ജോലി നോക്കുന്നു. പൊന്നാനി ഈശ്വരമംഗലം കൊട്ടത്തറ ഗീതത്തിൽ പരേതനായ തുളസീദാസിന്റെയും റിട്ട.അദ്ധ്യാപിക ഗീതയുടെയും മകൻ.
ചിറ്റൂർ: വി.നടേശൻ
52 വയസ്. പാലക്കാട് വടക്കന്തറ സ്വദേശി. നിയമസഭയിലേക്ക് കന്നിയങ്കം. യുവമോർച്ച ജില്ല പ്രസിഡന്റ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്, സോണൽ സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചു. പരേതരായ എൻ.വേലായുധൻ-എസ്.സരസ്വതി ദമ്പതികളുടെ മകൻ. ഭാര്യ: എസ്.മഹേശ്വരി. മകൾ: എൻ.അക്ഷയ.
ചാത്തന്നൂർ - ബി.ബി. ഗോപകുമാർ
വയസ് 54, കൊല്ലം ജില്ലാ പ്രസിഡന്റ്. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്. സീജയാണ് ഭാര്യ. മൂത്ത മകൻ ഗൗതംകൃഷ്ണ പുത്തൂർ ശങ്കർ ആയുർവേ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എ.എം.എസ് വിദ്യാർത്ഥി. മകൾ ഗൗരി നന്ദൻ കരുനാഗപ്പള്ളി അമൃത ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ബി.ടെക് വിദ്യാർത്ഥിനി.
പത്തനാപുരം - വി.എസ്. ജിതിൻദേവ്
വയസ് 37, പി ജില്ലാ സെക്രട്ടറി, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ സമയ സംഘടനാ ചുമതല വഹിച്ചു. കേരള സർവകലാശാലയിൽ നിന്ന് ബി.എസ്സി ഫിസിക്സിൽ ബിരുദം. ഭാര്യ: സോഫ്ട്വെയർ എൻജിനിയറായ രമ്യ. മകൻ: എട്ടുവയസുകാരൻ ശ്രേയസ്.
പുനലൂർ - ആയൂർ മുരളി
വയസ് 60, കർഷക മോർച്ച ജില്ലാപ്രസിഡന്റ്. 2000- 2005ൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം. ആയൂർ, ഭക്തി വിലാസിൽ പരേതരായ മാധവൻപിള്ളയുടെയും കമലമ്മയുടെയും മകൻ. ഭാര്യ: ലിജി. ടെക്നോപാർക്ക് ജീവനക്കാരിയായ ആര്യ, ബിരുദ വിദ്യാർത്ഥിയായ അനന്ദു എന്നിവർ മക്കൾ.
ചടയമംഗലം - വിഷ്ണു പട്ടത്താനം
വയസ് 34, യുവമോർച്ച ജില്ലാ പ്രസിഡന്റ്. കൊല്ലം, വടക്കേവിള, എട്ടുവിള പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും ഷീലാമ്മയുടെയും മകൻ. കൊല്ലം ഫാത്തിമ കോളേജിൽ എം.എ മലയാളം വിദ്യാർത്ഥിനിയായ അമൃതയാണ് ഭാര്യ. മകൾ: രണ്ടര വയസുകാരി അവന്തിക.
കൊട്ടാരക്കര - വയയ്ക്കൽ സോമൻ
വയസ് 46, നിലവിൽ ബി.ജെ.പി കൊട്ടാരക്കര മണ്ഡലം സെക്രട്ടറി, മൂന്നാം തവണ. 21 വർഷമായി കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസ്. ബംഗളൂരു വിവേകാനന്ദ ലാ കോളേജിൽ നിന്ന് നിയമബിരുദം. കൊട്ടാരക്കര, വയയ്ക്കൽ, പവിത്രത്തിൽ താമസം. വീണയാണ് ഭാര്യ. മകൾ എട്ടുവയസുള്ള പവിത്ര.
കുന്നത്തൂർ - രാജി പ്രസാദ്
വയസ് 37, 2020 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കല്ലുവാതുക്കൽ ഡിവിഷനിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. നോർത്ത് മൈനാഗപ്പള്ളി കന്നിമേൽ കിടങ്ങയം വല്യത്ത് തെക്കതിൽ പ്രസാദാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർത്ഥി പൃത്വിരാജ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് എന്നിവരാണ് മക്കൾ.
ചവറ - വിവേക് ഗോപൻ
വയസ് 37, ചലച്ചിത്ര - സീരിയൽ രംഗത്ത് സജീവം. താരസംഘടനയായ അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് താരം. തിരുവനന്തപുരം സ്വദേശി. ഭാര്യ സുമി. മകൻ സിദ്ധാർത്ഥ്.
കൊണ്ടോട്ടി, ഷീബ ഉണ്ണികൃഷ്ണൻ
വയസ് 42. നിലവിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വാഴക്കാട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. മുന്നിയൂർ മുട്ടിച്ചിറ സ്വദേശിയാണ്. ഭർത്താവ്: ഉണ്ണിക്കൃഷ്ണൻ, മക്കൾ: വംശിലാൽ കൃഷ്ണ, ഋഷികേശിനി കൃഷ്ണ, ഋഷി ധരേഷ് കൃഷ്ണ.
കോട്ടക്കൽ, പി.പി. ഗണേശൻ
വയസ് - 50. നിയമസഭയിലേക്ക് കന്നിയങ്കം. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി, ഗുരുജി സേവാസമിതി കൺവീനർ. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി. ഭാര്യ: സതി. മക്കൾ: വൈശാഖ്, വൈഷ്ണവ്, വർഷ.
മഞ്ചേരി, പി.ആർ. രശ്മിൽനാഥ്
വയസ് 43. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 2016ൽ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയാണ്. ഭാര്യ: ജീഷ്മ. മക്കൾ: ഉണ്ണിമായ, അമർനാഥ്.
വേങ്ങര എം.പ്രേമൻ
വയസ്- 57. നിയമയഭയിലേക്ക് രണ്ടാംഅങ്കം. ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ പാലക്കാട് മേഖല ജനറൽ സെക്രട്ടറി, തെന്നല പൂക്കിപ്പറമ്പ് അറക്കൽ സ്കൂൾ അദ്ധ്യാപകനാണ്. വള്ളിക്കുന്ന് സ്വദേശിയാണ്. ഭാര്യ: രജനി. മക്കൾ: പൂജ, പ്രാർത്ഥന.
തിരൂരങ്ങാടി ,സത്താർ ഹാജി കള്ളിയത്ത്
വയസ്- 68. നിയമസഭയിലേക്ക് കന്നിയങ്കം. മുസ്ലീം ലീഗിലെ കർഷക സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, പ്രവാസി ലീഗ് കൗൺസിലർ, നിലവിൽ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഐരാണി സ്വദേശിയാണ്. ഭാര്യ: ആമിന . മക്കൾ: ഡോ.നൗഫൽ, നസീന, നമീര.
പെരിന്തൽമണ്ണ അഡ്വ. സുചിത്ര മാട്ടട
വയസ്- 42. പതിനാറ് വർഷമായി മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷക. അഭിഭാഷക പരിഷത്തിലൂടെ സംഘടന രംഗത്തേക്ക് പ്രവേശിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഭർത്താവ് പരേതനായ ജയകൃഷ്ണൻ. കാവനൂർ മാട്ടട വീട്ടിൽ സുബ്രഹ്മണ്യൻ സുലോചന ദമ്പതികളുടെ മകൾ.
ഏറനാട്,അഡ്വ.സി.ദിനേശ്
നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചിട്ടുണ്ട്. ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം. ഭാര്യ: കെ. ബിനി. മക്കൾ: ദേവനന്ദൻ, ദേവദത്തൻ. എടവണ്ണ പത്തപ്പിരിയം ചെറുകാട്ട് സി. വാസുദേവൻ ഭാനുമതി ദമ്പതികളുടെ മകൻ.
മങ്കട,സജേഷ് ഏലായിൽ
വയസ് -30. നിയമസഭയിലേക്ക് ആദ്യമത്സരം. മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മക്കരപ്പറമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് മത്സരിച്ചിരുന്നു. പുഴക്കാട്ടിരി ഏലായിൽ പരേതനായ പരമേശ്വരന്റെയും രത്നവല്ലിയുടെ മകൻ.
വള്ളിക്കുന്ന്,പീതാംബരൻ പാലാട്ട്
വയസ്- 63. ഇപ്പോൾ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമാണ്. ബി.ജെ.പി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ്, വിദ്യാനികേതൻ ജില്ലാ നൈതിക് ശിക്ഷൺ പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വള്ളിക്കുന്ന് സ്വദേശിയാണ്. ഭാര്യ: ബീന മാരാത്ത്. മക്കൾ: ശ്രീലക്ഷ്മി, സേതുലക്ഷ്മി.
വണ്ടൂർ,ഡോ.പി.സി. വിജയൻ
വയസ് -62. നിലവിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയംഗമാണ്. മുൻ ബി.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ബി.ജെ.പി നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. നിലമ്പൂർ കോടതിപ്പടി സ്വദേശിയാണ്. ഭാര്യ: എം.ശാരദ. മക്കൾ: ഡോ.ആകാശ് വിജയ്, ഡോ. ഭൂമിക.
നിലമ്പൂർ,അഡ്വ.ടി.കെ. അശോക് കുമാർ
വയസ് - 42. നിയമസഭയിലേക്ക് കന്നിയങ്കം.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റാണ്. നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എടക്കര മൂത്തേടം സ്വദേശി. ഭാര്യ: ദിവ്യ. മക്കൾ: കശ്യപൻ, മൈത്രേയി.
നിലമ്പൂർ,അഡ്വ.ടി.കെ. അശോക് കുമാർ
വയസ് - 42. നിയമസഭയിലേക്ക് കന്നിയങ്കം.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റാണ്. നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എടക്കര മൂത്തേടം സ്വദേശി. ഭാര്യ: ദിവ്യ. മക്കൾ: കശ്യപൻ, മൈത്രേയി.
താനൂർ,കെ. നാരായണൻ
വയസ്- 56. ഒഴൂർ അയ്യായ എ.എം.യു.പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായി വിരമിച്ച ശേഷം 2020 മുതൽ കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. താനൂർ ഒഴൂർ സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ: ഡോ.വിവേക്, ആതിര.
മലപ്പുറം,എ. സേതുമാധവൻ
വയസ്- 46. നിയമസഭയിലേക്ക് കന്നിയങ്കം. നിലവിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം. തൃപ്പനച്ചി പാലക്കാട് അരീക്കാട്ട് വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും കുഞ്ഞിമാളു അമ്മയുടെയും മകൻ. ആർഎസ്എസിലൂടെ പൊതുരംഗത്തെത്തി. ഭാര്യ: സജ്ല. മക്കൾ: ആദിനാഥ്, അദ്വൈത്.
തിരൂർ, ഡോ.എം. അബ്ദുൾ സലാം
വയസ്- 68. തിരുവനന്തപുരം കാർഷിക കോളേജിൽ അസി.പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭാര്യ: ഷമീം അബ്ദുൾ സലാം. മക്കൾ: ഡോ.അനൂജ അബ്ദുൾ സലാം, അമൃത അബ്ദുൾ സലാം. കൊല്ലം ജില്ലയിലെ ചടയമംഗലം പരേതനായ മുഹമ്മദ് ഹനീഫയുടെയും അസ്മ ബീവിയുടെയും മകൻ.
ധർമ്മടം: സി.കെ. പത്മനാഭൻ
ബി.ജെ.പി ദേശീയ സമിതി അംഗം. അഴീക്കോട് സ്വദേശി. 1969ൽ പ്രചാരകനായി. രണ്ടു തവണ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ നിരവധി ചുമതലകൾ വഹിച്ചു. അഴീക്കോട് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ബീന പള്ള്യത്താണ് ഭാര്യ. മക്കൾ: പ്രിയങ്ക, ശ്രീപ്രിയ.
പയ്യന്നൂർ-അഡ്വ.കെ.കെ. ശ്രീധരൻ
പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്ന ജ്യോതിഷ രത്നം അച്ചൻ വീട്ടിൽ നാരായണ പൊതുവാളുടെ മകൻ. പയ്യന്നൂരിലെ സാമൂഹ്യസാംസ്കാരിക ആദ്ധ്യാത്മിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വം. ഭാര്യ എ. ശ്രീരേഖ, മക്കൾ അഡ്വ. ലക്ഷ്മി ശ്രീധർ, ശിവാനി ശ്രീധർ.
തലശ്ശേരി-എൻ. ഹരിദാസ്
ബി.ജെ.പി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ. തലശ്ശേരി തിരുവങ്ങാട് സ്വദേശി ഭാരതീയ ജനതാ യുവമോർച്ചയിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് വന്നു. യുവമോർച്ചയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും നിരവധി ചുമതലകൾ വഹിച്ചു. ഭാര്യയും ഒരു മകളും അടങ്ങുന്ന കുടുംബം.
അഴീക്കോട്-കെ. രഞ്ജിത്ത്
ബി.ജെ.പി സംസ്ഥാന സെക്രട്ടറി. ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, തുടങ്ങിയ ചുമതലകൾ വഹിച്ചു. 2010ൽ കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ ഉപതിരത്തെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു. ഭാര്യ. അഡ്വ: കെ.ഷീമ, മകൻ: കെ. ശിവരഞ്ച്.
കൂത്തുപറമ്പ്, സി. സദാനന്ദൻ മാസ്റ്റർ
മട്ടന്നൂർ പെരിഞ്ചേരി സ്വദേശി. കുഴിക്കൽ എൽ.പി. സ്കൂൾ തൃശൂർ പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.ഭാര്യ: വനിതാ റാണി. മകൾ: യമുനാഭാരതി .
തളിപ്പറമ്പ് : എ.പി. ഗംഗാധരൻ
ബി.ജെ.പി സംസ്ഥാന സമിതിയംഗം. തളിപ്പറമ്പ് തൃച്ചംബരം സ്വദേശി. ആർ.എസ്.എസിൽ തുടക്കം. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പജനറൽ സെക്രട്ടറി, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: റീന. മക്കൾ: രോഹിത്, സ്നേഹിത്.
തളിപ്പറമ്പ് : എ.പി. ഗംഗാധരൻ
ബി.ജെ.പി സംസ്ഥാന സമിതിയംഗം. തളിപ്പറമ്പ് തൃച്ചംബരം സ്വദേശി. ആർ.എസ്.എസിൽ തുടക്കം. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പജനറൽ സെക്രട്ടറി, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: റീന. മക്കൾ: രോഹിത്, സ്നേഹിത്.
മട്ടന്നൂർ: ബിജു ഏളക്കുഴി
ബി.ജെ.പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി. അച്ഛൻ: വി. ഗംഗാധരൻ, അമ്മ: പത്മിനി. ഭാര്യ:കെ. സയന. മകൻ: സഹസ്രപാദ്. ആർ.എസ്.എസ് പ്രവർത്തകനായി തുടക്കം. യുവമോർച്ച പേരാവൂർ മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.
കണ്ണൂർ: അഡ്വ. അർച്ചന വണ്ടിച്ചാൽ
ബി.ജെ.പി ജില്ലാ സെക്രട്ടറി. കണ്ണൂർ തളാപ്പ് സ്വദേശിനി. തളാപ്പ് ടെമ്പിൾ ഡിവിഷനിൽ നിന്നും കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പയ്യാമ്പലം ഡിവിഷനിൽ നിന്നും ജനവിധി തേടി. കണ്ണൂർ ബാറിലെ അഭിഭാഷകയാണ്. ഭർത്താവ്: രഞ്ജിഷ്. മക്കൾ: അഭിരാമി, പ്രാർത്ഥന.
പേരാവൂർ: സ്മിത ജയമോഹൻ
മഹിള മോർച്ച കണ്ണൂർ ജില്ല അദ്ധ്യക്ഷ. തലശ്ശേരി സ്വദേശിനി. തിരുവങ്ങാട് ബാലഗോകുലം രക്ഷാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. 2015ലെ തലശ്ശേരി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ട് തവണ മഹിളാ മോർച്ച തലശ്ശേരി മണ്ഡലം അദ്ധ്യക്ഷയായി . ഭർത്താവ്: ജയമോഹൻ. മകൾ: ചാരുലക്ഷ്മി.
ഇരിക്കൂർ: ആനിയമ്മ ടീച്ചർ
ബി.ജെ.പി സംസ്ഥാന സമിതിയംഗം. പാർട്ടിയുടെ ജില്ലാവൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കരുവഞ്ചാൽ ലിറ്റിൽഫ്ലവർ സ്കൂളിൽ അദ്ധ്യാപിക. ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: അമൃത,അഞ്ജലി, അതുല്യ.
കല്യാശ്ശേരി : അരുൺ കൈതപ്രം
യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ. ധർമ്മടം മണ്ഡലത്തിലെ ചക്കരക്കൽ മുഴപ്പാല സ്വദേശി. ബി.ടെക് ബിരുദം, എ.ബി.വി.പി യിൽ തുടക്കം .നെഹ്റു യുവകേന്ദ്ര നാഷണൽ വോളന്റിയർ , നാഷണൽ യുവക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി , ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.
കോഴിക്കോട് നോർത്ത് - എം.ടി. രമേശ്
വയസ് 49, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ അംഗം. ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിക്കുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സുപരിചിതൻ. യുവമോർച്ച സംസ്ഥാന ഭാരവാഹിയായിരുന്നു. കോഴിക്കോട് സ്വദേശി. ഭാര്യ: അഡ്വ. ഒ.എം. ശാലീന.
ബാലുശ്ശേരി - ലിബിൻ ബാലുശ്ശേരി
വയസ് 29, നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കം. ജേർണലിസം ഡിപ്ലോമയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക് എൻജിനീയറിംഗിൽ ഡിപ്ലോമയും. എ.ബി.വി.പി ജില്ലാ കൺവീനർ, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചു. നീറ്റോറമ്മൽ ഭാസ്ക്കരന്റെയും ലീലയുടെയും മകനായി ജനനം.
കുന്ദമംഗലം - അഡ്വ. വി.കെ സജീവൻ
വയസ് 45, ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ്. യുമോർച്ച, ബി.ജെ.പി, എ.ബി.വി.പി എന്നീ സംഘടനകളുടെ സംസ്ഥാന ചുമതല വഹിച്ചു. ഇപ്പോൾ കോഴിക്കോട് നഗരത്തിൽ താമസം. ഭാര്യ: സരിത ( സ്റ്റേറ്റ് ടാക്സ് ഓഫീസർ ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, തലശ്ശേരി ) മകൾ: മിത്ര ലക്ഷ്മി.
പേരാമ്പ്ര - കെ.വി. സുധീർ
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്. കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചു. ബാലുശ്ശേരി കോഴിക്കോടൻ വീട്ടിൽ ഉണ്ണിമാധവൻ നായരുടെയും വസുമതി അമ്മയുടെയും മകൻ. ഭാര്യ: പി.ആർ രാഖി, മക്കൾ: പാർവതി സുധീർ, ഗൗരി സുധീർ.
കോഴിക്കോട് സൗത്ത് - നവ്യ ഹരിദാസ്
വയസ് 35, നിയമസഭയിലേക്ക് കന്നിയങ്കം. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, രണ്ട് തവണ കോർപ്പറേഷൻ കൗൺസിലറായി. നവ്യ ഹരിദാസ് ഇത്തവണ ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. ഭർത്താവ് : ഷോബിൻ ശ്യാം സിംഗപ്പൂരിൽ ഓഡിറ്ററാണ്. മക്കൾ സാത്വിക് ഷോബിൻ, ഇഷാന ഷോബിൻ.
ബേപ്പൂർ - അഡ്വ പ്രകാശ് ബാബു
വയസ് 41, ബി.ജെ.പി സംസ്ഥാന സെക്രട്ടറി. ജില്ലാ ജന.സെക്രട്ടറി, നാദാപുരം നരിപ്പറ്റ പരേതനായ കുറ്റിപൊരിച്ച പറമ്പത്ത് കണ്ണന്റെയും മാണിയുടെയും മകനാണ്. രണ്ടാം റാങ്കോടെ ബിരുദവും ഉണ്ട്. ഭാര്യ: ഡോ. ഭാഗ്യശ്രീ ( ചേളന്നൂർ ഹോമിയോ ഡിസ്പെൻസറി, മെഡിക്കൽ ഓഫീസർ). മക്കൾ: ഗൗരിലക്ഷ്മി, ജാൻവി ലക്ഷ്മി.
തിരുവമ്പാടി - ബേബി അമ്പാട്ട്
വയസ് 67, ബി.ജെ.പി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, വനവാസി വിഭാഗത്തെ ശാക്തീകരിച്ചു. എം.വി.ആർ കാൻസർ സെന്ററിന്റെ കീഴിലെ സേവന സംഘടനയായ കെയർ ഫൗണ്ടേഷൻ സ്ഥാപകാംഗമാണ്. കോവൂർ എം.എൽ.എ റോഡിൽ താമസിക്കുന്നു. ഭാര്യ മേഴ്സി, മൂന്ന് മക്കൾ.
കൊയിലാണ്ടി - എൻ.പി രാധാകൃഷ്ണൻ
വയസ് 63, ബി.ജെ.പി സംസ്ഥാന സമിതി അംഗം, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ്. ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: പ്രഭ.മക്കൾ: കൃഷ്ണേന്ദു, കൃഷ്ണ കിഷോർ, കൃഷ്ണ കിരൺ.
എലത്തൂർ - ടി.പി ജയചന്ദ്രൻ
വയസ് 59, ബി.ജെ.പി മേഖലാ പ്രസിഡന്റ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് അംഗമാണ്. ഭാര്യ ഷീല ( റിട്ട. അദ്ധ്യാപിക), മക്കൾ: അഖിൽ ജെ ( എൻജിനിയർ, കാനഡ), അശ്വിൻ ജെ ( വിദ്യാർത്ഥി).
കൊടുവള്ളി- ടി.ബാലസോമൻ
നിയമസഭയിലേക്ക് കന്നിയങ്കം. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , യുവമോർച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ ട്രഷറർ, ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: നിഷ. മക്കൾ: ശ്വേത ലക്ഷ്മി , വേദ ലക്ഷ്മി.
കുറ്റ്യാടി- പി.പി മുരളി
വയസ് 51, നിയമസഭയിലേക്ക് കന്നിയങ്കം. കർഷക മോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ്. യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി, ബി.ജെ.പി വടകര മണ്ഡലം ജനറൽ സെക്രട്ടറി, കുറ്റ്യാടി മണ്ഡലം ജന.സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ബിന്ദു, മകൻ: ശ്രീവേദ് ഗൗതം.
നാദാപുരം - എം.പി രാജൻ
വയസ് 60, ബി.ജെ.പി സംസ്ഥാന സമിതി അംഗം. 2011ൽ വടകരയിൽ നിന്നും 2016ൽ നാദാപുരത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. വടകര ജില്ലാ സമ്പർക്ക പ്രമുഖ് , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ഷെറീന. മക്കൾ: ഡോ. സംഘമിത്ര, ദാർമിഗ്.
വടകര - അഡ്വ.എം. രാജേഷ് കുമാർ
വയസ് 49, ബി.ജെ.പി സംസ്ഥാന സമിതി അംഗം. വടകര മണ്ഡലം പ്രസിഡന്റ്. എ.ബി.വി.പി സംസ്ഥാന ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചു. 2016ൽ വടകരയിൽ സ്ഥാനാർത്ഥിയായിരുന്നു. വടകര സ്വദേശി. നിയമ ബിരുദധാരിയാണ്.
അഡ്വ കെ. ശ്രീകാന്ത്-കാസർകോട്
വയസ് 46.ബേക്കൽ തൃക്കണ്ണാട് വാസുദേവ അരളിത്തായയുടെയും യശോദയുടെയും മകൻ. . എ.ബി.വി.പിയിലൂടെ തുടക്കം . മലയാളം, കന്നഡ, തുളു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം. നിയമ ബിരുദധാരിയാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റായിരുന്നു. 2016 മുതൽ ബി ജെ പി കാസർകോട് ജില്ലാ പ്രസിഡന്റാണ്. ഭാര്യ: കെ. ആർ. കമലശ്രീ മക്കൾ: അനിരുദ്ധ്, അനഘ
ടി.വി.ഷിബിൻ -തൃക്കരിപ്പൂർ
ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി , ആർ.എസ്.എസ് തൃക്കരിപ്പൂർ മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ്, ശബരിമല കർമ്മസമിതി ജില്ല കൺവീനർ . മറൈൻ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയുണ്ട്. ഒളവറയിലെ കെ.പി.രവി -ടി.വി.ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകൻ. അവിവാഹിതൻ.