
സസ്പെൻസ് തീർന്നു,
നേമത്തെ കരുത്തൻ
കെ. മുരളീധരൻ
86 സീറ്റിൽ സ്ഥാനാർത്ഥികളായി
ആറു സീറ്റിൽ ഇന്ന് പ്രഖ്യാപനം
l കെ. ബാബു തൃപ്പൂണിത്തുറയിൽ
l കെ.സി. ജോസഫിനെ ഒഴിവാക്കി
l ബിന്ദു കൃഷ്ണ കൊല്ലത്ത്
l സീറ്റില്ല; ലതികാ സുഭാഷ് രാജിവച്ചു
l കണ്ണൂർ ഡി.സി.സിയിൽ പൊട്ടിത്തെറി
l തിരുവനന്തപുരത്ത് ശിവകുമാർ
തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. സ്ഥാനാർത്ഥികളിൽ യുവാക്കളുടെ പ്രാതിനിധ്യം പരമാവധി ഉറപ്പ് വരുത്തിയിട്ടുണ്ട്. അനുഭവസമ്പത്തിനെയും യുവത്വത്തെയും ഒരുപോലെ പരിഗണിച്ചിട്ടുണ്ട്. രാഹുൽഗാന്ധി ആഗ്രഹിച്ച തലമുറ മാറ്റമാണ് പട്ടികയുടെ സവിശേഷത.
-മുല്ലപ്പള്ളി രാമചന്ദ്രൻ,
കെ.പി.സി.സി പ്രസിഡന്റ്
കെ. സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും
112സീറ്റിൽ സ്ഥാനാർത്ഥികളായി
കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം പിന്നീട്
l നേമത്ത് കുമ്മനം തന്നെ
l സുരേഷ് ഗോപി തൃശൂരിൽ
l ഇ. ശ്രീധരൻ പാലക്കാട്ട്
l പട്ടികയിൽ ശോഭാ സുരേന്ദ്രൻ ഇല്ല
l പിണറായിക്കെതിരെ സി.കെ. പദ്മനാഭൻ
l തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാർ
l പട്ടികയിൽ 12 വനിതകൾ
എല്ലാ വിഭാഗങ്ങൾക്കും മതിയായ പരിഗണന ബി.ജെ.പി ലിസ്റ്രിലുണ്ട്. പൊതുസീറ്രിൽ പട്ടിക വർഗക്കാരനെ നിറുത്തി, പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകി. പുതുമുഖങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ലിസ്റ്റിലുണ്ട്.
കെ.സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്