
ന്യൂഡൽഹി: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റുമാനൂർ സീറ്റ് വേണമെന്ന് ലതിക സുഭാഷ് ആവശ്യപ്പെട്ടു. എന്നാൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ആ സീറ്റ് വിട്ടുനൽകിയത് കൊണ്ടാണ് അവിടെ ലതിക സുഭാഷിന് സീറ്റ് നൽകാനാകാതെ പോയത്. അവരോട് എല്ലാക്കാര്യവും വിശദീകരിച്ചുനൽകിയതാണ്. മറ്റൊരു സീറ്റിലേക്ക് പരിഗണിച്ചെങ്കിലും മത്സരിക്കാൻ തയ്യാറായില്ല. അവർ തല മുണ്ഡനം ചെയ്തത് സ്ഥാനാർത്ഥിത്വം കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നില്ല.