covid-19

ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസിൽ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിന കേസുകൾ കൂടുകയാണ്. കഴിഞ്ഞദിവസം 26,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു.നിലവിൽ 2.16 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഒരു കോടി പത്ത് ലക്ഷം പേർ സുഖം പ്രാപിച്ചു. 1.58 ലക്ഷം പേർ മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.26.64 ലക്ഷം പേർ മരിച്ചു.ഒൻപതുകോടി അറുപത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. രണ്ട് കോടിയിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.