simple-riata

പൊള്ളുന്ന ചൂടാണ് ചുറ്റും. വേനൽക്കാല ഭക്ഷണത്തിൽ റൈത്തയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്. ശരീരം തണുപ്പിക്കുന്ന ഇവ മറ്റ് വിഭവങ്ങൾക്കൊപ്പം സൈഡ് ഡിഷായും ഉപയോഗിക്കാം
മിന്റ് റൈത്ത

ചേരുവകൾ

പുതിനയില..............മുക്കാൽകപ്പ്

മല്ലിയില............കുറച്ച്

തൈര്...............ഒന്നേകാൽ കപ്പ്

പച്ചമുളക്...............ഒന്ന് (ചെറുത്)

ജീരകം...............അര ടീ.സ്‌പൂൺ

പഞ്ചസാര...............കാൽ ടീ.സ്‌പൂൺ

ഉപ്പ്................പാകത്തിന്

സലാഡ് വെള്ളരി (ചെറുതായി അരിഞ്ഞത്)............2 ടേ.സ്‌പൂൺ

സവാള ചെറുതായി അരിഞ്ഞത്..........ഒരു ടേ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

പുതിനയിലയും മല്ലിയിലയും ധാരാളം വെള്ളത്തിൽ ഇട്ട് കഴുകിയശേഷം വെള്ളം തോർത്തി വയ്‌ക്കുക. ജീരകം വറുത്ത് ആറിയതിനുശേഷം പൊടിക്കുക. ഒരു ടേ.സ്‌പൂൺ തൈര്, പുതിനയില, മല്ലിയില, പഞ്ചസാര, ഉപ്പ്, പച്ചമുളക് എന്നിവ മിക്‌സി ജാറിൽ നന്നായടിച്ച് വയ്‌ക്കുക. സവാളയും വെള്ളരിയ്‌ക്കയും അരിഞ്ഞത് ഇതിൽ ചേർക്കുക. ബൗളിലേക്ക് പക‌ർന്ന് മീതെ ജീരകപ്പൊടിയിട്ട ശേഷം വിളമ്പുക.

സവാള - പുതിനയില റൈത്ത

ചേരുവകൾ

പുതിനയില................മുക്കൽക്കപ്പ്

സവാള.............ഒരെണ്ണം (പൊടിയായരിഞ്ഞത്)

തൈര്............ഒന്നേകാൽ കപ്പ്

ജീരകം.........അര ടീ.സ്‌പൂൺ

പഞ്ചസാര............കാൽ ടീ.സ്‌പൂൺ

ഉപ്പ്.............പാകത്തിന്

മല്ലിയില.................കുറച്ച്

പച്ചമുളക്................ഒന്ന് (ചെറുതായരി‌ഞ്ഞത്)

തയ്യാറാക്കുന്നവിധം

പുതിനയിലയും മല്ലിയിലയും നന്നായി കഴുകി വെള്ളം തോർത്തി വയ്‌ക്കുക. ജീരകം വറുത്ത് ആറിയശേഷം പൊടിക്കുക. ഒരു. ടേ. സ്‌പൂൺ തൈര്, പുതിനയില, മല്ലിയില, പഞ്ചസാര, ഉപ്പ് എന്നിവ മിക്‌സിജാറിൽ എടുത്ത് നന്നായടിക്കുക. മിച്ചമുള്ള തൈരും കൂടി ചേർത്ത് നന്നായിളക്കുക. സവാള ചേർക്കുക.

mint-

സിമ്പിൾ റൈത്ത

ചേരുവകൾ

സവാള............ഒന്ന് (ചെറുതായരിഞ്ഞത്)

സലാഡ് വെള്ളരി (തൊലിചെത്തി ചെറുതായരിഞ്ഞത്)...............ഒരു കപ്പ്

തൈര്...............ഒരുകപ്പ്

മല്ലിയില ചെറുതായി അരിഞ്ഞത്..............ഒരു ടേ.സ്‌പൂൺ

ജീരകം വറുത്ത് പൊടിച്ചത്................കാൽ ടീ.സ്‌പൂൺ

ഉപ്പ്................ഒരു നുള്ള്

പച്ചമുളക്.................രണ്ട്

തയ്യാറാക്കുന്നവിധം

തൈര് തണുപ്പിക്കുക. സവാള, പച്ചമുളക്, മല്ലിയില ഇവ ചെറുതായരിഞ്ഞ് വയ്‌ക്കുക. ഒരു ചീനച്ചട്ടിയിൽ ജീരകമിട്ട് വറുത്ത് പൊടിക്കുക. ഇനി റൈത്ത തയ്യാറാക്കാം. ഒരു ബൗളിൽ തൈരെടുത്ത് അതിൽ ഉപ്പിടുക. ഒരു ഫോർക്കിന്റെ സഹായത്താൽ നന്നായടിച്ച് മയമാക്കുക. ഇനി സലാഡ് വെള്ളരിയ്‌ക്ക, സവാള, ജീരകപ്പൊടി, മല്ലിയില, പച്ചമുളക് എന്നിവകൂടി ചേർക്കുക. പതിയെ ഇളക്കുക. മീതെ ജീരകപ്പൊടി വിതറി വിളമ്പുക.

boondi

ബൂന്ദി റൈത്ത

ചേരുവകൾ

തൈര്......... ഒന്നേകാൽ കപ്പ്

ബൂന്ദി........ ഒരുകപ്പ്

ജീരകം വറുത്ത് പൊടിച്ചത്.............കാൽ ടീ.സ്‌പൂൺ

മല്ലിയല ചെറുതായരിഞ്ഞത്..............ഒരു ടേ.സ്‌പൂൺ

മുളകുപൊടി.......രണ്ടു നുള്ള്

തയ്യാറാക്കുന്നവിധം

തൈര് നന്നായടിച്ച് ഉപ്പിടുക. ജീരകം വറുത്ത് പൊടിച്ചത് ഇതിനൊപ്പം ചേർക്കുക. മല്ലിയില ഇട്ടിളക്കുക. ഇത് വിളമ്പാനുള്ള ചെറുബൗളുകളിലേക്ക് തുല്യഅളവിൽ പകരുക. വിളമ്പുന്നതിന് തൊട്ടുമുൻപായി ബൂന്ദി ചേർക്കുക. മുളകുപൊടിയും ജീരകപ്പൊടിയും വിതറി ഉടൻ വിളമ്പുക.

ടുമാറ്റോ റൈത്ത

ചേരുവകൾ

തക്കാളി.......കാൽക്കപ്പ് (ചെറുതായരിഞ്ഞത്)

തൈര്...............ഒന്നേകാൽ കപ്പ്

സവാള ചെറുതായരിഞ്ഞത്..............അരക്കപ്പ്

പച്ചമുളക്...................മൂന്നെണ്ണം (വട്ടത്തിൽ കനം കുറച്ചരിഞ്ഞത്)

പുതിനയില.......... പത്ത് ഇല

ഉപ്പ്.............പാകത്തിന്

ഇഞ്ചി..........അരയിഞ്ച് നീളത്തിൽ

ജീരകം വറുത്ത് പൊടിച്ചത്.....അരടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

തൈരിൽ ഉപ്പിടുക. നന്നായിളക്കി മയമാക്കുക. ഇഞ്ചിയും പുതിനയിലയും നന്നായി ചതയ്‌ക്കുക. ഇതിൽ 2 ടേ.സ്‌പൂൺ വെള്ളം ഒഴിച്ച് അരിച്ച് വയ്‌ക്കുക. ഇതിൽ പച്ചമുളക്, സവാള, തക്കാളി എന്നിവ ചേർക്കുക. ജീരകപ്പൊടി ചേർത്ത് ഇളക്കി വിളമ്പാം.