
ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഷറഫുദ്ധീൻ, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് തൃവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അഭയകുമാർ, കെ അനിൽ കുര്യൻ എന്നിവർ ആണ്. കെയർ ഒഫ് സൈറ ഭാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്.
അപർണ ദാസ്, അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം: പിഎം ഉണ്ണികൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, എഡിറ്റർ:ജോയൽ കവി,അഭയകുമാർ കെ യും പ്രജീഷ് പ്രേമും എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ ആണ്.
സൗണ്ട് ഡിസൈൻ:ഗോകുൽ കെ ആർ, വസ്ത്രാലങ്കാരം:സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദീപുലാൽ രാഘവ് അസോസിയേറ്റ് ഡയറക്ടർ: മോഹിത്ത് നാഥ്.അസിസ്റ്റന്റ് ഡയറക്ട്‌ടേർസ് : രഞ്ജിത്ത് രവി, ഓസ്റ്റിൻ എബ്രഹാം, ആനന്ദൻ. എസ്. ദേവ്, വി. എഫ്. എക്‌സ്: പ്രോമിസും, സ്റ്റിൽസ്: ടോം ജി ഒറ്റപ്ലാവൻ, ഡിസൈൻ:സജിത്ത് ബാലകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ:ഷബീർ മലവറ്റത്ത്.