aa

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർ ആർ ആറി'ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രമാണ് സംവിധായകൻ പുറത്തുവിട്ടത്. രാമരാജുവിന് വേണ്ടി നിശയദാർഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത് . എ;ആലിയയുടെ പിറന്നാൾ ദിനത്തിലാണ് കാരക്ടർ ലുക്ക് പുറത്തുവിട്ടത്.

ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ജൂനിയർ എൻ .ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്.ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രൗദ്രം, രണം, രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ , ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ. കെ. സെന്തിൽ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുക്കുന്നത്.