
നായിക ഭാമ അമ്മയായ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാമയുടെ ആഗ്രഹം പോലെ പെൺകുഞ്ഞാണ് ജനിച്ചത്. കുഞ്ഞിന്റെ പേരോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം നടന്നത്. ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭർത്താവ്. കോട്ടയത്ത് വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. 'നിവേദ്യ'ത്തിലൂടെയായിരുന്നു ഭാമ മലയാളസിനിമയിലേക്കെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.