
ന്യൂയോർക്ക്: 69 -ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ റെക്കാഡ് നേട്ടത്തിൽ ബിയോൺസ്. തന്റെ 28ാം ഗ്രാമി പുരസ്കാരം ഏറ്റുവാങ്ങിയ ബിയോൺസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഇതേ പുരസ്‌കാരം നേടുന്ന വനിതയായി. 27പുരസ്കാരങ്ങൾ നേടിയ അലിസൺ ക്രോസിന്റെ റെക്കോർഡാണ് ബിയോൺസ് ഭേദിച്ചത്. 9 നാമനിർദ്ദേശങ്ങൾ ലഭിച്ച ബിയോണസ് നാല് വിഭാഗങ്ങളിലാണ് പുരസ്കാര ജേതാവായത്. 2001ലാണ് ഗായിക ആദ്യമായി ഗ്രാമി പുരസ്‌കാരവുമായി ശ്രദ്ധ നേടുന്നത്. കറുത്ത വംശജർക്ക് പിന്തുണ പ്രഖ്യാപിച്ച് അവർക്ക് ആവേശമായ ഏറെ ശ്രദ്ധിക്കപ്പെട്ട ബ്ലാക്ക് പരേഡിനാണ് ബിയോൺസ് ആദരിക്കപ്പെട്ടത്. ടെയ്ലർ സ്വിഫ്റ്റ്, ദുവ ലിപ, റോഡി റിച്ച് എന്നിവർക്ക് 6 നാമ നിർദ്ദേശങ്ങളാണ് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും മികച്ച ആൽബമായി ടെയ്ലർ സ്വിഫ്റ്റിന്റെ ഫോക്‌ലോർ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഗായിക മേഗൻ തീ സ്റ്റാലിയൺ മൂന്ന് പുരസ്‌കാരങ്ങൾ നേടി തിളങ്ങി. ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് മേഗന്റെ നേട്ടം.
അന്തരിച്ച അമേരിക്കൻ സംഗീതജ്ഞൻ ജോൺ പ്രിനിന്റെ ആൽബത്തിനും ഗ്രാമി പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വർഷം 5 ഗ്രാമി പുരസ്‌കാരങ്ങൾ സ്വന്തമാക്കി തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും നേട്ടം കൊയ്തു. ഗായികയുടെ 'നോ ടൈം ടു ഡൈ' എന്ന ആൽബത്തിനാണ് പുരസ്‌കാരം.മികച്ച റെക്കോഡായി 'എവരിതിങ് ഐ വാണ്ടഡും' ഗാനമായി 'ഐ കാ'ണ്ട് ബ്രീത്'ഉം പുതിയ ഗായികമായി മെഗൻ ദീ സ്റ്റാലിയണും തെരഞ്ഞെടുക്കപ്പെട്ടു.
സോംഗ് ഓഫ് ദ ഇയർ: ഐ കാന്റ് ബ്രീത്ത്
ബെസ്റ്റ് പോപ്പ് സോളോ പെർഫോമൻസ്: വാട്ടർമെലൺ, ഹാരി സ്റ്റൈൽസ്
ബെസ്റ്റ് പോപ്പ് ഡുവോ/ഗ്രൂപ്പ് പെർഫോമൻസ്: റെയിൻ ഓൺ മി, ലേഡി ഗാഗ, അറിയാന ഗ്രാന്റെ
ബെസ്റ്റ് ആർ ആന്റ് ബി ആൽബം: ബിഗ്ഗർ ലവ്
ബെസ്റ്റ് റാപ്പ് സോംഗ്: സാവേജ്
ബെസ്റ്റ് മ്യൂസിക് വീഡിയോ: ബ്രൗൺ സ്‌കിൻ, ബിയോൺസ്
ബെസ്റ്റ് ആർ ആന്റ് ബി സോംഗ്: ബെറ്റർ ദാൻ ഐ ഇമാജിൻഡ്
ബെസ്റ്റ് ട്രെഡിഷണൽ ആർ ആന്റ് ബി പെർഫോമൻസ്: എനിത്തിങ് ഫോർ യു, ലെഡിസി
ബെസ്റ്റ് പ്രോഗ്രസ്സീവ് ആർ ആന്റ് ബി ആൽബം: ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ്
ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: മേഗൻ തീ സ്റ്റാലിയൺ
ബെസ്റ്റ് റാപ്പ് പെർഫോമൻസ്: സാവേജ്, മേഗൻ തീ സ്റ്റാലിയൺ
ബെസ്റ്റ് റാപ് ആൽബം: കിംഗ്സ് ഡിസീസ്
ബെസ്റ്റ് മ്യൂസിക് വീഡിയോ: ബ്രൗൺ സ്‌കിൻ, ബിയോൺസ്