
ലോക സിനിമയിലെ ഏറ്റവും അധികം വരുമാനം നേടിയ സിനിമ എന്ന റെക്കാഡ് തിരികെ പിടിച്ച് അവതാർ. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഈ ചിത്രം ചൈനയിൽ വീണ്ടും റിലീസ് ചെയ്തതോടെയാണ് അവതാർ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. 2009ൽ പുറത്തിറങ്ങിയ അവതാർ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്തായിരുന്നു. 2019ൽ അവഞ്ചേഴ്സ്, എൻഡ്‌ഗെയിം അവതാറിന്റെ റെക്കാഡ് മറികടക്കുകയും ചെയ്തു. അവതാറിന് തുടർ ഭാഗങ്ങളുണ്ടാകുമെന്ന് 2012ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്.ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നെങ്കിലും പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാലു ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നുമായിരുന്നു പ്രഖ്യാപനം.