meera

സോഷ്യൽ മീഡിയയിൽ ഏറെ ആക്‌ടീവായിട്ടുള്ള നടിയാണ് മീര നന്ദൻ. തന്റെ പുതിയ ചിത്രം കണ്ടിട്ട് വിമർശിച്ചയാൾക്ക് നല്ല മറുപടി നൽകിയിരിക്കുകയാണ് താരം. കറുത്ത ഷോട്സും ചുവന്ന ജാക്കറ്റുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. ഇത് കണ്ടിട്ട് സണ്ണി ലിയോണിനെ കടത്തി വെട്ടുമല്ലോയെന്നായിരുന്നു ഒരാൾ കമന്റിട്ടത്. അതിന് മീര കൊടുത്ത മറുപടി വൈറലായി. ആരാ.. നിങ്ങളുടെ വീട്ടിലുള്ളവരാണോയെന്നായിരുന്നു താരത്തിന്റെ കമന്റ്. എന്നാൽ, കക്ഷി പിന്മാറാൻ തയ്യാറായില്ല. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരം. എങ്ങനെ താനൊക്കെ ആർജെ ആയി എന്നായി അടുത്ത ചോദ്യം. അതിനും ചുട്ട മറുപടി തന്നെയാണ് മീര കൊടുത്തത്. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തിൽ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തിൽ താങ്കൾ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ മറുപട