vineeth-

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ നായികാ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയം പാക്കപ്പായി. എന്നാൽ ഒരു ഗാനരംഗം മാത്രം അവശേഷിക്കുന്നുണ്ട്. ദർശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന താരം. .വ്യത്യസ്തമായ പ്രണയകഥയാണ് ഹൃദയം. മലയാളത്തിലെ മുൻനിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൃദയത്തിൽ 12 ഗാനങ്ങളുണ്ട്.കൈതപ്രമാണ് ഗാനരചയിതാവ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധായകൻ.ഹൃദയത്തിൽ പൃഥ്വിരാജ് ഒരു ഗാനം ആലപിക്കുന്നുണ്ട്. നോബിൾ ബാബു തോമസാണ് സഹനിർമ്മാണം.