
ലണ്ടൻ: പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അസ്ട്രസെനക കോവിഡ് വാക്സിൻ നിർത്തിവെച്ച് യൂറോപ്യൻ രാജ്യമായ നെതർലന്റ്. വാക്സിനെപ്പറ്റി കൂടുതൽ ഗവേഷണം നടത്താനാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെ തീരുമാനം. മാർച്ച് 29 വരെ രാജ്യത്ത് ഈ വാക്സിൻ ഉപയോഗിക്കില്ല എന്നാണ് തീരുമാനം. അടുത്തിടെ നോർവേയിൽ വാക്സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് മറ്റൊരു യൂറോപ്യൻ രാജ്യമായ അയർലന്റ് ആസ്ട്രസെനക ഉപയോഗം നിർത്തലാക്കിയിരുന്നു. വാക്സിൻ സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. സംഭവം യൂറോപ്യൻ മെഡിസിൻസ് ഏജൻസി അന്വേഷിച്ചുവരികയാണ്. ഡെൻമാർക്, നോർവേ, ബൾഗേറിയ, ഐസ്ലന്റ്, തായ്ലന്റ് എന്നീ രാജ്യങ്ങൾ നേരത്തെ ആസ്ട്ര സെനക വാക്സിൻനിരോധിച്ചിരുന്നു.
നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനം മുൻനിർത്തിയാണ് അയർലന്റ്  വാക്സിനേഷൻ നിർത്തിവെച്ചത്.
, 1.7 കോടി പേർ യൂറോപ്പിൽ വാക്സിൻ സ്വീകരിച്ചതിൽ അപൂർവം ചിലർക്കു മാത്രമാണ് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും രണ്ടും തമ്മിൽ ബന്ധം ഉണ്ടെന്ന് ശാസ്ത്രീയമായ തെളിവുകളില്ലെന്നുമാണ് വാക്സിൻ നിർമ്മാണ കമ്പനിയുടെ വിശദീകരണം.