
വാഷിംഗ്ടൺ : ക്വാഡ് സഖ്യത്തിന്റെ ആദ്യ വിർച്വൽ ഉച്ചകോടി വളരെ ഫലപ്രദമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ ക്വാഡ് ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, മ്യാനമർ വിഷയം, ചൈനയിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തിരുന്നു. ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതോ സാഗ എന്നിവരും പങ്കെടുത്തു.
ഇന്തോ പസഫിക് മേഖലയിലെ നിർണായക സഹകരണം ഉറപ്പു വരുത്തുമെന്ന് ക്വാഡ് നേതാക്കൾ ചർച്ചയിൽ സമ്മതിച്ചതായി ബൈഡൻ വ്യക്തമാക്കി.ചർച്ചയിൽ അതീവ സംതൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു.