mamata-banerjee

കൊൽക്കത്ത: തന്റെ വേദനയേക്കാൾ ജനങ്ങളുടെ വേദന വലുതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാലിന് പരിക്കേറ്റ മമത വീൽച്ചെയറിലെത്തി പുരുലിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ നിന്ന് ഞാൻ ഭാഗ്യംകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബി.ജെ.പി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് നുണകൾ ഉപയോഗിച്ചാണ്. അവർ എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഞങ്ങൾ വികസനം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി ഇന്ധനത്തിനും പാചകവാതകത്തിനും വിലവർദ്ധിപ്പിക്കുകയാണ്.മണ്ണെണ്ണപോലും കിട്ടാനില്ല - മമത പറഞ്ഞു. പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ നടക്കാനാവുന്നില്ലെന്നും ഇനി ഈ ഒടിഞ്ഞ കാലുമായി പുറത്തിറങ്ങാനാവില്ലെന്നാണ് ചിലർ വിചാരിച്ചെതെന്നും മമത വ്യക്തമാക്കി.