amit-shah

ബംങ്കുര: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പരിക്ക് പറ്റിയ വിഷയത്തിൽ ബങ്കുരയിൽ നടന്ന റാലിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ല. തൃണമൂൽ കോൺഗ്രസ് പറയുന്നു അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന്. എന്നാൽ,തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു അത് വെറും അപകടമാണെന്ന്. ദീദി, നിങ്ങൾ വീൽച്ചെയറിൽ നാട് ചുറ്റുന്നു. നിങ്ങളുടെ കാലിന്റെ അവസ്ഥ ഓർത്ത് ദുഃഖമുണ്ട്. എന്നാൽ, ബംഗാളിൽ ജീവൻ പൊലിഞ്ഞ എന്റെ 130 പ്രവർത്തകരുടെ അമ്മമാരുടെ ദുഃഖത്തിന്റെ പകുതി പോലും അത് വരില്ല - ഷാ പറഞ്ഞു.