മുംബയ്: മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസയെ മുംബയ് പൊലീസ് സസ്പെൻഡ് ചെയ്തു. അഡി. കമ്മിഷണർ ഒഫ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചാണ് വാസയെ സസ്പെൻഡ് ചെയ്തത്.