
ലക്നൗ: പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.എസ്.പി മത്സരിക്കുമെന്നും സഖ്യത്തിനില്ലെന്നും പാർട്ടി നേതാവ് മായാവതി. അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. മറ്റ് പാർട്ടികളുമായുള്ള സഖ്യം ബി.എസ്.പിയ്ക്ക് കയ്പേറിയ അനുഭവങ്ങൾ മാത്രമാണ് സമ്മാനിച്ചതെന്നും അവർ പറഞ്ഞു.