
പനജി: പ്രശസ്ത ചിത്രകാരൻ ലക്ഷ്മൺ പൈ (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. അതിമനോഹരവും വ്യത്യസ്തവുമായ ചിത്രങ്ങൾ വരച്ച് കലാപ്രേമികളുടെ മനംകവർന്ന പൈയ്ക്ക് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളായ പദ്മ ഭൂഷൺ, പദ്മ ശ്രീ, ലളിത കലാ അക്കാഡമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ പൂർണിമയാണ് ഭാര്യ. ഒരു മകനുണ്ട്.