
മുംബയ്: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ വീണ്ടും തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഫെബ്രുവരിയിൽ ആദ്യമായി താരം നേത്ര ശസ്ത്രക്കിയ നടത്തിയിരുന്നു. അന്ന് താരം രണ്ടാമത്തെ ശസ്ത്രക്രിയയുടെ കാര്യം താരം സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ നല്ല രീതിയിൽ പൂർത്തിയായി. സുഖപ്പെട്ടുവരുന്നു. അധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യയും ഡോക്ടറുടെ നൈപുണ്യവും... ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ്... നിങ്ങൾ മുമ്പ് കാണാത്തത് ഇപ്പോൾ കാണുന്നു. തീർച്ചയായും അത്ഭുതകരമായ ലോകം!! -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.