kk-rema

തിരുവനന്തപുരം :വടകര നിയമസഭാ മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ.രമ മത്സരിക്കും. രമ മത്സരിക്കാൻ തയ്യാറെന്ന് അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമയെ യു..ഡി.എഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ വടകരയിൽ സ്ഥാനാ‌ർത്ഥിയാകാനില്ലെന്നാണ് രമ അറിയിച്ചിരുന്നത്. ഇതിനെ തുടർന്ന് വടകര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ.രമ മത്സരിക്കുന്ന വിവരം രമേശ് ചെന്നിത്തല െവളിപ്പെടുത്തിയത്.

ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മത്സരിക്കാൻ സാദ്ധ്യതയേറി. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 93 ആയി. മാണി സി.കാപ്പന്‍റെ നേതൃത്വത്തിലുള്ള എന്‍.സി.കെയെ യുഡിഎഫ് ഘടകകക്ഷിയാക്കുമെന്നും എം.എം.ഹസന്‍. പറഞ്ഞിരുന്നു,​