india-cricket
india cricket

ഇന്ത്യ -ഇംഗ്ളണ്ട് മൂന്നാം ട്വന്റി-20 ഇന്ന് രാത്രി ഏഴുമണിമുതൽ

ആദ്യ മത്സരത്തിൽ തോറ്റശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യൻ ടീം ഇന്ന് അഹമ്മദാബാദ് മൊട്ടേറയിൽ ഇംഗ്ളണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിറങ്ങുന്നു.

അരങ്ങേറ്റക്കാരൻ ഇശാൻ കിഷന്റെയും (56) നായകൻ വിരാട് കൊഹ്‌ലിയുടെയും (73*) മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഞായറാഴ്ച വിജയം നൽകിയത്.

ശിഖർ ധവാനെ മാറ്റിയാണ് ഇശാന് അരങ്ങേറ്റത്തിന് അവസരം നൽകിയത്. ഇന്നും ഇശാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിത് ശർമ്മയെ തിരിച്ചെത്തിക്കാൻ ആലോചനയുണ്ട്.

അവസാന രണ്ട് മത്സരങ്ങളിൽ വിരാടിന് വിശ്രമം നൽകി രോഹിതിന് ക്യാപ്ടൻസി നൽകി തിരിച്ചുകൊണ്ടുവരുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ കളിയിൽ പ്ളേയിംഗ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സൂര്യകുമാർ യാദവ് ഇന്നും ടീമിൽ തുടരും.

സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും ചഹലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ബൗളിംഗിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു.

കഴിഞ്ഞ കളിയിലെ തിരിച്ചടിയിൽ നിന്ന് മോചിതരാകാനുറച്ചാണ് ഇയോൻ മോർഗൻ നയിക്കുന്ന ഇംഗ്ളണ്ടിന്റെ വരവ്.

7 pm

മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്