
ന്യൂഡൽഹി : താജ്‌മഹലിന്റെ പേര് മാറ്റണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം വീണ്ടും സജീവമാകുന്നു. താജ് മഹലിന്റെ പേര് രാം മഹലോ ശിവ മഹലോ എന്നോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗാണ് രംഗത്ത് വന്നിരിക്കുന്നത്. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരുമാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽ നിന്നുള്ള സുരേന്ദ്ര സിംഗ് ആവശ്യപ്പെടുന്നത്. മുൻപ് ഇത് ശിവക്ഷേത്രമായിരുന്നു എന്നാണ് ഇയാളുടെ വാദം.
'ദൈവം അനുഗ്രഹിച്ചാൽ നിങ്ങൾക്ക് ഉടൻ തന്നെ കേൾക്കാം, താജ്മഹൽ രാം മഹലാണോ അല്ലെങ്കിൽ ശിവ് മഹലാണോ എന്ന്. മുസ്ലിം ആക്രമകാരികൾ പലവിധത്തിലും ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിച്ചു. പക്ഷേ ഇപ്പോൾ ഉത്തർപ്രദേശിൽ സുവർണ കാലഘട്ടം വന്നിരിക്കുകയാണ്. താജ്‌മഹൽ ഒരു ക്ഷേത്രമായിരുന്നു. ഇതൊരു രാമക്ഷേത്രമാകും, പേരും മാറ്റും. യോഗി ആദിത്യനാഥ് ഇക്കാര്യം നടപ്പാക്കുമെന്നും സുരേന്ദ്രസിംഗ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് പറഞ്ഞു.