
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനലുകൾ
റയൽ മാഡ്രിഡ് Vs അറ്റലാന്റ
മാഞ്ചസ്റ്റർ സിറ്റി Vs മോൺഷെംഗ്ളാബാഷ്
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ഇന്ന് ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ നേരിടും.
ആദ്യ പാദത്തിൽ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വച്ചാണ് ഇന്നത്തെ മത്സരം.
മറ്റൊരു രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ നേരിടും.
ആദ്യ പാദത്തിൽ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം കണ്ടിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം.
1.30 am മുതൽ സോണി ടെൻ ചാനലുകളിൽ ലൈവ്.