kerala-cricket

ഇൻഡോർ : ദേശീയ സീനിയർ വനിതാ ക്രിക്കറ്റിൽ ഇന്നലെ കേരളം 47 റൺസിന് മുംബയ്‌യെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 235 റൺസടിച്ചപ്പോൾ മുംബയ് 186/9ലൊതുങ്ങി. കേരളത്തിനായി ജിൻസി ജോർജ് (107) സെഞ്ച്വറിയും മിന്നുമണി (57) അർദ്ധസെഞ്ച്വറിയും നേടി. മിന്നുമണി രണ്ട് വിക്കറ്റും നേടി.