
ന്യൂയോർക്ക് : 93-ാമത് ഓസ്കർ നാമനിർദ്ദേശപ്പട്ടിക ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും ചേർന്ന് പുറത്തു വിട്ടു. പത്ത് നോമിനേഷനുകളുമായി മങ്കും 6 നോമിനേഷനുകളുമായി ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാന്റ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങളും മുന്നിട്ട് നിൽക്കുന്നു. കൊവിഡിനെത്തുടർന്ന് രണ്ട് മാസത്തേക്ക് നീട്ടിവെച്ച പുരസ്കാരദാന ചടങ്ങ്
ഏപ്രിൽ 25നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈൻ, ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിം,ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് പിക്ചർ, ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടർ, ആക്ട്രസ്, ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈൻ, ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിം, ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കാണ് നിലവിൽ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.