പട്യാല : ഇന്നലെ തുടങ്ങിയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ വനിതാ ജാവലിൻ ത്രോയിൽ യു.പിയുടെ അന്നുറാണി 63.24 മീറ്റർ എറിഞ്ഞ് തന്റെ പേരിലുണ്ടായിരുന്ന 62.43 മീറ്ററിന്റെ റെക്കാഡ് മെച്ചപ്പെടുത്തി. പോൾവാട്ടിൽ മലയാളിയായ മരിയ ജെയ്സൺ വെങ്കലം നേടി.