
മലപ്പുറം: തവനൂരിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച മന്ത്രി കെ.ടി.ജലീലിന്റെയും കുടുംബത്തിന്റെയും ആസ്തി 90.11 ലക്ഷം രൂപ. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തിവിവരങ്ങളുള്ളത്. ജലീലിന്റെ കൈവശം 5,000 രൂപയാണുള്ളത്. 1,50,026 രൂപ സബ്ട്രഷറിയിലും 84,588 രൂപ എസ്.ബി.ഐ വളാഞ്ചേരിയിലും നിക്ഷേപമായുണ്ട്. 5,05,000 രൂപയുടെ ഇൻഷ്വറൻസ് പോളിസിയുണ്ട്. ജലീലിന്റെ ജംഗമ ആസ്തി 7,96,761 രൂപയാണ്. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് പോളിസി എന്നിവയുടെ ആകെ മൂല്യമാണിത്. 95,000 രൂപയുടെ ബാദ്ധ്യതയുണ്ട്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 50 ലക്ഷം രൂപയാണ്. ആകെ 57,96,761 രൂപയുടെ സ്വത്തുണ്ട്.
വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യയുടെ ജംഗമ ആസ്തി 32,14,694 രൂപയാണ്. സബ് ട്രഷറിയിൽ 17,89,390 രൂപയുണ്ട്. ബാങ്ക് നിക്ഷേപമായി 8,65,304 രൂപയും. 5.5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസിയുമുണ്ട്. ഭൂമിയടക്കമുള്ള സ്ഥാവര ആസ്തികളില്ല.