chenni

സുൽത്താൻ ബത്തേരി: കൽപ്പറ്റ ഉൾപ്പെടെ ഏതാനും നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഇന്ന് വൈകിട്ടോടെ രമ്യമായി പരിഹരിച്ചിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സി.പി.എമ്മിൽ പ്രശ്നങ്ങളില്ലേ... അവർ വലിയ പൊട്ടിത്തെറിയുടെ വക്കത്താണ്. കോൺഗ്രസിൽ സ്ഥാനാർത്ഥിയാവാൻ എല്ലാവരും യോഗ്യരാണ്. മത്സരിക്കുന്ന കാര്യത്തിൽ ചില മാനദണ്ഡങ്ങൾ പാർട്ടി നിഷ്‌കർഷിക്കുന്നുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട പലരും പെട്ടന്നുള്ള വികാരാവേശത്തിലാണ് പ്രതികരിച്ചത്. ഇവർ കാര്യങ്ങൾ ബോദ്ധ്യമാകുമ്പോൾ പാർട്ടിയിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.