coivd-

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് വീണ്ടും വർദ്ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു.. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനിൽക്കുന്നതായി ആശങ്ക ഉയർന്നിട്ടുണ്ട്.